Skip to main content

അറിയിപ്പുകള്‍ 1

ഇന്‍സ്ട്രക്ടര്‍ താത്കാലിക നിയമനം 

കളമശ്ശേരി ഗവ. ഐടിഐ കമ്പസില്‍ പ്രവര്‍ത്തിച്ചു വരുന്നതും വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ളതുമായ ഗവ. അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (എ.വി.ടി.എസ്.) സ്ഥാപനത്തില്‍ ഇനി  പറയുന്ന ഒഴിവിലേക്ക് ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപാ നിരക്കില്‍ പരമാവധി 24000 രൂപയാണ് പ്രതിമാസം്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി അഞ്ചിന് രാവിലെ 11-ന് എവിടിഎസ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. 

കംപ്യൂട്ടര്‍ എയ്ഡഡ് ഡ്രാഫ്റ്റിംഗ് (ഓട്ടോകാഡ് 2ഡി, 3ഡി, 3ഡിഎസ് മാക്‌സ്):  യോഗ്യത സിവില്‍/മെക്കാനിക്ക് എന്‍ജിനീയറിംഗില്‍ ഡിപ്‌ളോമയും അഞ്ചുവര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ സിവില്‍/മെക്കാനിക്ക് എഞ്ചനീയറിംഗ് ഡിഗ്രിയും പ്രസ്തുത മേഖലയില്‍ രണ്ടുവര്‍ഷം വരെ പ്രവര്‍ത്തന പരിചയവും ആണ് യോഗ്യത. കൂടാതെ ഓട്ടോ കാഡില്‍ മൂന്ന് വര്‍ഷം പ്രവര്‍ത്തന പരിചയവും. 
ടൂള്‍ ആന്റ് ഡൈ മേക്കിംഗ് : യോഗ്യത ടൂള്‍ ആന്റ് ഡൈ മേക്കിംഗ് ട്രേഡില്‍ എ9 സിവിടി സര്‍ട്ടിഫിക്കറ്റും ഏഴുവര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ എ9 എ സി  സര്‍ട്ടിഫിക്കറ്റും ആറുവര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ ടൂള്‍ ആന്റ് ഡൈ മേക്കിംഗ്/മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്‌ളോമയും അഞ്ചുവര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിജിനീയറിംഗ് ഡിഗ്രിയും രണ്ടുവര്‍ഷം പ്രവര്‍ത്തന പരിചയവും.  ഫോണ്‍ 8089789828,0484-2557275. 

ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള ജില്ലയിലെ മുളന്തുരുത്തി ഐസിഡിഎസ് പ്രോജക്ടിലെ 23 അങ്കണവാടികളിലേക്ക് ഒരു അങ്കണവാടിക്ക് 10,000 രൂപ കണക്കില്‍ ഫര്‍ണിച്ചര്‍/ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനു സ്ഥാപനങ്ങള്‍ /വ്യക്തികളില്‍ നിന്നും  ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13-ന് ഉച്ചയ്ക്ക് 2.30 വരെ.  ഫോണ്‍: 8281999192.

ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ മുളന്തുരുത്തി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിലെ 20 അങ്കണവാടികളിലേക്ക് 2024-25 സാമ്പത്തിക വര്‍ഷത്തിലെ ഫര്‍ണിച്ചര്‍ ഉപകരണങ്ങള്‍ വാങ്ങി വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള ജിഎസ്ടി രജിസ്‌ട്രേഷനുളള സ്ഥാപനങ്ങളില്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13-ന് വൈകിട്ട് 3.30 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ മുളന്തുരുത്തി അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസുമായോ 0484-2786680, 9947864784, 9188959730 ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടാം.

date