മഹാരാജാസ് കോളേജിൽ സൈദ്ധാന്തിക ഭൗതികശാസ്ത്ര ദേശീയ സെമിനാർ
മഹാരാജാസ് കോളേജ് ഫിസിക്സ് വിഭാഗവും കൊച്ചിൻ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫസർ കെ. ബാബു ജോസഫിന്റെ ഗവേഷണ വിദ്യാർത്ഥികളും സംയുക്തമായി സംഘടിപ്പിച്ച നാഷണൽ കോൺഫറൻസ് മഹാരാജാസ് കോളേജിൽ തുടങ്ങി. മഹാരാജാസ് കോളേജ് ഭൗതിക ശാസ്ത്ര വകുപ്പിലെ പൂർവ്വ വിദ്യാർത്ഥി പ്രൊഫ. കെ. ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രൻസിപ്പാൾ പ്രൊഫ. ജി.എൻ. പ്രകാശ് അധ്യക്ഷത വഹിച്ചു.
കോൺഫറൻസിൽ പ്രപഞ്ചശാസ്ത്രം, നോൺ ലീനിയർ ഡൈനാമിക്സ് , ക്വാണ്ടം ഫീൽഡ് തിയറി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ സൈദ്ധാന്തിക ഭൗതിക ശാസ്ത്ര വിഷയങ്ങളിൽ പ്രഗത്ഭർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഗവേണിംഗ് ബോഡി അംഗവും പി റ്റി എ സെക്രട്ടറിയുമായ ഡോ എം എസ് മുരളി, ഐക്യൂ എസി കോ-ഓഡിനേറ്റർ ഡോ. പി.കെ.ശ്രീകുമാർ, വകുപ്പ് അദ്ധ്യക്ഷ ഡോ. ആ൪. ശ്രീജ, സെമിനാർ കോ-ഓഡിനേറ്റർ ഡോ സി. ശിവകുമാർ എന്നിവർ സംസാരിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്നുള്ള വിഷയ വിദഗ്ധരും 150 ഓളം പിജി ഗവേഷക വിദ്യാർത്ഥികളും പങ്കെടുക്കുന്ന സമ്മേളനം ഇന്ന് (ജനുവരി 31) സമാപിക്കും.
- Log in to post comments