Skip to main content

എയ്ഡ്‌സ് രോഗ നിവാരണ ദിനാചരണവും റെഡ് റിബണ്‍ മാര്‍ച്ചും

 

ആന്റി നാര്‍കോട്ടിക് ആക്ഷന്‍ സെന്റര്‍ ഓഫ് ഇന്ത്യാ യൂണിവേഴ്‌സിറ്റി കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലയണ്‍സ് ക്ലബ്, തിരുവനന്തപുരം നഗരസഭ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന എയ്ഡ്‌സ് രോഗനിവാരണ ദിനാചരണവും റെഡ് റിബര്‍ മാര്‍ച്ചും ഡിസംബര്‍ ഒന്നിനു നടക്കും.  രാവിലെ 9.30 ന് റെഡ് റിബണ്‍ മാര്‍ച്ച് യൂണിവേഴ്‌സിറ്റി കോളേജിനു മുന്നില്‍ നിന്നാരംഭിക്കും.  രാവിലെ 10.30 ന് യൂണിവേഴ്‌സിറ്റി കോളേജ് ആഡിറ്റോറിയത്തില്‍ നടക്കുന്ന ദിനാചരണ പരിപാടികള്‍ സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന എയഡ്‌സ് ബോധവല്‍ക്കരണ പരിപാടികളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നിര്‍വഹിക്കും.  രക്തദാന ബോധവത്ക്കരണ സെമിനാര്‍ ഐ.ബി സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ റെഡ് റിബണ്‍ പ്രതിജ്ഞയെടുക്കും.  അനാസി ചെയര്‍മാന്‍ പ്രൊഫ. ഡോ. ഷാജി പ്രഭാകരന്‍ അധ്യക്ഷത വഹിക്കും.  

പി.എന്‍.എക്‌സ്.5092/17

date