Skip to main content

അറിയിപ്പുകൾ 2

                                                                     

    എല്‍ പി സ്‌കൂള്‍ ടീച്ചര്‍ ഇന്റര്‍വ്യൂ

എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍.709/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി അഞ്ച് മുതല്‍ 27 വരെ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസില്‍ വച്ചും, ഫെബ്രുവരി 12 മുതല്‍ 28 വരെ കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ എറണാകുളം മേഖലാ ഓഫീസില്‍ വച്ചും നടത്തുന്നതാണ്. രാവിലെ 09.30 ന് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷന് അതത് ദിവസം രാവിലെ 07.30 നും, ഉച്ചയ്ക്ക് 12.00 ന് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷന് അതത് ദിവസം രാവിലെ ഒമ്പതിനും അസല്‍ പ്രമാണങ്ങള്‍, ഒടിവി സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ കൃത്യസമയത്ത് നേരിട്ട് ഹാജരാകണം. 

 

*മീഡിയ അക്കാദമി ഫെലോഷിപ്പിന് ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം*

 

മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കുളള കേരള മീഡിയ അക്കാദമിയുടെ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളത്തില്‍ ആസ്ഥാനമുള്ള മാധ്യമങ്ങള്‍ക്ക് വേണ്ടി അന്യ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം. പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഫെലോഷിപ്പ് തുക.

അപേക്ഷകര്‍ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവരുമായിരിക്കണം. മാധ്യമ പഠന വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപരിശീലന രംഗത്തുള്ള അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവൃത്തിപരിചയം നിര്‍ബന്ധമല്ല.

 

സൂക്ഷ്മവിഷയങ്ങള്‍, സമഗ്രവിഷയങ്ങള്‍, സാധാരണ വിഷയങ്ങള്‍ എന്ന് മൂന്നായി തരംതിരിച്ചാണ് ഫെലോഷിപ്പ് നല്‍കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിന് ഫെലോഷിപ്പ് നല്‍കില്ല. പട്ടികജാതി-പട്ടികവര്‍ഗ-മറ്റ് അര്‍ഹവിഭാഗങ്ങള്‍, കുട്ടികള്‍, സ്ത്രീകള്‍, നവോത്ഥാന പ്രസ്ഥാനങ്ങളും മാധ്യമങ്ങളും എന്നീ വിഭാഗത്തിലുള്ള പഠനങ്ങള്‍ക്കു മുന്‍ഗണന നല്‍കും. പഠനങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക് ഉണ്ടാകണം. അപേക്ഷാഫോറവും നിയമാവലിയും അക്കാദമി വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം (www.keralamediaacademy.org).അപേക്ഷയും സിനോപ്‌സിസും 2025 ഫെബ്രുവരി 5-നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 682 030 എന്ന വിലാസത്തില്‍ ലഭിക്കണം.

ഫോണ്‍: 0484-2422275 

 

*പെര്‍മെനന്റ് രജിസ്‌ട്രേഷന്‍ എടുക്കണം*

 

ഏറണാകുളം ജില്ലയിലെ മോഡേണ്‍ മെഡിസിന്റെ കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളും(ലബോറട്ടറീസ് ആന്റ് ഡയഗണോസ്റ്റിക് സെന്റര്‍ ഇന്‍പേഷ്യന്റ് കെയര്‍, ഡേ കെയര്‍ സെന്റേഴ്‌സ്, ഡെന്റല്‍ ക്ലിനിക് ഹോസ്പിറ്റല്‍സ്, േപാളി ക്ലിനിക്‌സ്) https://clinicalestablishment.kerala.gov.in/ പോര്‍ട്ടല്‍ മുഖേന പെര്‍മനന്റ് രജിസ്‌ട്രേഷന്‍ എടുക്കേണ്ടതാണ്. പ്രൊവിഷണല്‍ രജിസ്‌ട്രേഷന്‍ ഇതുവരെ എടുക്കാത്തവരും,

പ്രൊവിഷണല്‍ രജിസ്‌ട്രേഷന്‍ എടുത്ത് സര്‍ട്ടിഫിക്കറ്റ് കാലാവധി തീരാറായ സ്ഥാപനങ്ങളും പെര്‍മനെന്റ്‌റ് രജിസ്‌ട്രേഷന്‍ എടുക്കേണ്ടതാണ്.

date