Skip to main content

മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി  ടി സി ബിജു ചുമതലയേറ്റു

 

മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി  ടി.സി.ബിജുവിനെ നിയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഡെപ്യൂട്ടി കമ്മീഷണറായ ടി.സി.ബിജു കഴിഞ്ഞ 8 മാസമായി കമ്മീഷണറുടെ അധിക ചുമതലയില്‍ തുടര്‍ന്ന് വരികയായിരുന്നു. ടി.സി.ബിജു ശ്രീ കാടാമ്പുഴ ദേവസ്വം, ശ്രീ മമ്മിയൂര്‍ ദേവസ്വം, ശ്രീ ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങളുടെ ഭരണാധികാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീ. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം, പന്തല്ലൂര്‍ എസ്റ്റേറ്റ്, മട്ടന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രം, ശ്രീ തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രം, ശ്രീ തൃത്തല്ലൂര്‍ ശിവക്ഷേത്രം എന്നിവയുടെ ഭരണചുമതല മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന് ഡെപ്യൂട്ടി കമ്മീഷണര്‍ എന്ന നിലയില്‍ ഇദ്ദേഹം നേതൃപരമായ പങ്കുവഹിക്കുകയുണ്ടായി.

date