Skip to main content

അപേക്ഷാ തീയതി നീട്ടി

കേന്ദ്ര സർക്കാർ സ്ഥാപനമായ അലിഗഢ് മുസ്ലിം സർവകലാശാല മലപ്പുറം സെന്ററിൽ 2025-26 അധ്യയന വർഷത്തേക്കുള്ള പഞ്ചവത്സര ബിഎ എൽഎൽബി കോഴ്സിന് അപേക്ഷിക്കുവാനുള്ള തീയതി 2025 ഫെബ്രുവരി 7 വരെ നീട്ടി. അലിഗഢ് സർവകലാശാല നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷിക്കാനുള്ള പ്രായപരിധി ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് കോഴിക്കോട് പരീക്ഷാ കേന്ദ്രത്തിൽ പ്രവേശന പരീക്ഷ എഴുതാം. പ്ലസ്ടു പൂർത്തീകരിച്ചവർക്കും ഈ വർഷം അവസാന പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. മലപ്പുറം ക്യാമ്പസിൽ അഡ്മിഷൻ ലഭിക്കാനായി ആപ്ലിക്കേഷൻ സമയത്ത് AMU മലപ്പുറം സെന്ററിന് മുൻഗണന നൽകുക. വിശദവിവരങ്ങൾക്ക് : www.amucontrollerexams.com, ഫോൺ :  04933 229299, 9778100801, 9995474788.

പി.എൻ.എക്സ് 517/2025

date