Skip to main content

വൈദ്യുതി ഉപഭോക്താക്കളുടെ പരാതികളിൽ അദാലത് സംഘടിപ്പിച്ചു 

 

എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ കെ എസ് ഇ ബിയുമായി ബന്ധപ്പെട്ട നിലവിലുള്ള കേസുകൾ പരിഹരിക്കുന്നതിന് അദാലത്/ മീഡിയേഷൻ സംഘടിപ്പിച്ചു.

 

കലൂർ കതൃക്കടവിലുള്ള ഉപഭോക്തൃ കമ്മിഷനിൽ സംഘടിപ്പിച്ച അദാലത്തിൽ പരിഗണക്ക് വന്ന 12 കേസുകളിൽ 10 എണ്ണം തീർപ്പാക്കി. 

 

 കെ.എസ്.ഇ.ബി പ്രിൻസിപ്പൽ ലീഗൽ അഡ്വൈസർ എസ്.എച്ച് പഞ്ചാപകേശന്റെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ സ്റ്റാൻഡിങ് കൗൺസൽ കെ എൻ രാധാകൃഷ്ണൻ, മീഡിയേറ്റർ എ.ആർ രാജരാജ വർമ, മീഡിയേഷൻ സെൽ നോഡൽ ഓഫീസർ മുഹമ്മദ്‌ നിയാസ്, മുതിർന്ന കെ എസ് ഇ ബി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date