അറിയിപ്പുകൾ 1
താത്കാലിക നിയമനം
എറണാകുളം മഹാരാജാസ് ഒട്ടോണമസ് കോളേജില്‍ പരീക്ഷ കണ്‍ട്രോളര്‍ ഓഫീസിലേക്ക് കരാര്‍ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലേക്ക് താത്കാലികമായി ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ഉ യോഗ്യത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ അപേക്ഷ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം jobs@maharajas.ac.in ഇ-മെയിലിലേക്ക് അയക്കണം. അപേക്ഷ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി ഏഴ്. അഭിമുഖം സംബന്ധിച്ച വിശദാംശങ്ങള്‍ www.maharajas.ac.in വെബ് സൈറ്റില്‍ ഫെബ്രുവരി 10-ന് പ്രസിദ്ധീകരിക്കും.
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍
യോഗ്യത:അംഗീകൃത സര്‍വകലാശാലയില്‍ നിന്നു കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി ടെക് ബിരുദം. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
യോഗ്യത: അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.
ഓഫീസ് അറ്റന്‍ഡന്റ്
യോഗ്യത: പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത, കമ്പ്യൂട്ടര്‍ പരിജ്ഞാനം. രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.
ബോട്ട് കീപ്പര്‍-നീന്തല്‍ പരീക്ഷ
ബോട്ട് കീപ്പര്‍ (എക്‌സ് സര്‍വീസ്‌മെന്‍-ഡിസംബോഡിഡ് ടെറിട്ടോറിയല്‍ ആര്‍മി പേഴ്‌സണ്‍) (കാറ്റഗറി നമ്പര്‍ 311/2023) തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഈ തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള നീന്തല്‍ പരീക്ഷ ഫെബ്രുവരി അഞ്ചിന് രാവിലെ ഏഴു മുതല്‍ എം എ കോളേജ് കോതമംഗലത്ത് നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ നിന്നും നീന്തല്‍ പരീക്ഷയ്ക്ക് ഹാജരാക്കേണ്ട അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്/ഡിക്ലറേഷന്‍, മറ്റ് നിര്‍ദ്ദേശങ്ങള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് അസല്‍ തിരിച്ചറിയല്‍ രേഖ സഹിതം ഹാജരാകണം.
കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതി: തിയതി നീട്ടി
സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്‌ക്കൂളുകളിലെ 1 മുതല്‍ 8 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 1500/രൂപ വീതം സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് (202425) പദ്ധതിയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി 2025 ഫെബ്രുവരി മാസം 10 വരെ നീട്ടി. മുന്‍വര്‍ഷം വാര്‍ഷിക പരീക്ഷയില്‍ 90% ഉം, അതില്‍ കൂടുതല്‍ മാര്‍ക്കും, 2.50 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവരെയുമാണ് പദ്ധതി പ്രകാരം പരിഗണിക്കുന്നത്. വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കുലര്‍ (അപേക്ഷാ ഫോറം മാതൃക 2) www.egrantz.kerala.gov.in.l www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍: 0484 2983130
മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
ജില്ലയില്‍ ആരോഗ്യ കേരളത്തിനു കീഴില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യകേരളം വെബ് സൈറ്റില്‍ ലഭ്യമാണ്.
മെഗാ ഇ -ചലാന്‍ അദാലത്ത്
മോട്ടോര്‍ വാഹന വകുപ്പും പോലീസും സംയുക്തമായി ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ ഫെബ്രുവരി 4,5,6 തീയതികളില്‍ മെഗാ ഇ-ചലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെയാണ് അദാലത്ത്. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പും പോലീസും ചുമത്തിരിക്കുന്ന പിഴകള്‍, കോടതി നടപടികളില്‍ ഇരിക്കുന്ന ചെല്ലാനുകള്‍ എന്നിവ തീര്‍പ്പാക്കാവുന്നതാണ്. റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് എറണാകുളം,l മൂവാറ്റുപുഴ, സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് തൃപ്പൂണിത്തുറ, മട്ടാഞ്ചേരി, നോര്‍ത്ത് പറവൂര്‍, അങ്കമാലി, ആലുവ, പെരുമ്പാവൂര്‍, കോതമംഗലം എന്നിവിടങ്ങളിലാണ് അദാലത്ത് നടത്തുന്നത്.
ഫോണ്‍ : 0484-298 0088
എസ്. സി പ്രൊമോട്ടര്‍ അഭിമുഖം
കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റി, ശ്രീമൂലനഗരം പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിലവിലുള്ള എസ്. സി പ്രൊമോട്ടര്‍ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ഫെബ്രുവരി 12 ബുധനാഴ്ച രാവിലെ 10.30 മുതല്‍ 12.30 വരെ ജില്ലാ പട്ടികജാതി വികസന ഓഫീസിലാണ് അഭിമുഖം .
അതത് തദ്ദേശ സംഘടന സ്ഥാപനങ്ങളില്‍ സ്ഥിരതാമസക്കാരായ പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് പങ്കെടുക്കാം. 10,000 രൂപയാണ് ഓണറേറിയം. താല്പര്യമുള്ളവര്‍ ജാതി,വയസ്സ്,വിദ്യാഭ്യാസ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കാം.
ഫോണ്‍ :0484-242 2256
- Log in to post comments