അറിയിപ്പുകൾ 2
കെല്‍ട്രോണില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി (ഒരു വര്‍ഷം, യോഗ്യത എസ് എസ് എല്‍ സി) പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ (ആറ് മാസം, യോഗ്യത പ്ലസ് ടു) ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്കും ഡിപ്ലോമ ഇന്‍ ഡാറ്റാ സയന്‍സ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റ്‌ലിജന്‍സ് (ആറ് മാസം യോഗ്യത പ്ലസ് ടു) ഓഫ് ലൈന്‍ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പാലക്കാട് മഞ്ഞക്കുളം റോഡിലുളള കെല്‍ട്രോണ്‍ സെന്റ്‌റില്‍ നേരിട്ട് ഹാജരാകുക.
ഫോണ്‍: 0491-2504599, 8590605273.
ടൂള്‍ കിറ്റ് വിതരണം ആര്‍ട്ടിസാൻമാരുമായി രണ്ടാംഘട്ട മുഖാമുഖം
കാഡ്‌കോ ലേബര്‍ ഡേറ്റാ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആര്‍ട്ടിസാന്‍മാര്‍ക്ക് ടൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് പരിജ്ഞാന പരിശോധന നടത്തും. രണ്ടാം ഘട്ട മുഖാമുഖം ഫെബ്രുവരി 12-ന് രാവിലെ 10-ന്
ഫോണ്‍: 9744497391, 0484 2539946, 0484 2539956.
ദേശീയ ബധിര പതാക വാരത്തിന് തുടക്കം
78-ാമത് ദേശീയ ബധിര പതാക വാരാചാരണത്തിന് ജില്ലയില്‍ തുടക്കമായി. വാരാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ് നിര്‍വ്വഹിച്ചു.ശ്രവണ പരിമിതിയുള്ളവരുടെ സര്‍വ്വതോന്മുഖ ഉന്നമനം ലക്ഷ്യമാക്കി എല്ലാ വര്‍ഷവും ഫെബ്രുവരി ഒന്നു മുതല്‍ ഏഴ് വരെയാണ് ദേശീയ ബധിര പതാക വാരം ആചരിക്കുന്നത്.
കളക്ടറുടെ ചേംബറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡെഫ് അസോസിയേഷന്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ നിസാര്‍ മൊയ്തീന്‍, ജില്ലാ സെക്രട്ടറി പി.എ ഷംസുദ്ദീന്‍, ട്രഷറര്‍ എം.ജെ സ്‌കറിയ, വനിത സെക്രട്ടറി ലിനി ജോസ്, പ്രിന്‍സി മിനു, ഹസീന അയ്യൂബ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments