Post Category
പെരുന്തുരുത്ത് കരി പാടശേഖരത്തിന്റെ വികസന പ്രവൃത്തികൾ: മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് ( ഫെബ്രു3) ഉദ്ഘാടനം നിർവഹിക്കും
മണ്ണഞ്ചേരി പഞ്ചായത്തിൽ 3,4,5 വാർഡുകളിൽ വ്യാപിച്ചുകിടക്കുന്ന പെരുന്തുരുത്ത് കരി പാടശേഖരത്തിന്റെ വികസന പ്രവൃത്തികൾക്കായുള്ള പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് അഞ്ചിന്
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ
നിർവഹിക്കും.
നബാർഡിൻ്റെ സാമ്പത്തിക സഹായത്തോടുകൂടി ഇറിഗേഷൻ വകുപ്പ് കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി 6.25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പാടശേഖരത്തിനു സമീപം എലിപ്പനം ചിറയിൽ നടക്കുന്ന പരിപാടിയിൽ പി പി ചിത്തരഞ്ജൻ എം എൽ എ അധ്യക്ഷനാകും. കെ. സി. വേണുഗോപാൽ എം പി മുഖ്യ പ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്തു പ്രതി നിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്‌ഥർ തുടങ്ങിയവർ സംസാരിക്കും.
date
- Log in to post comments