മഹാരാജാസ് കോളേജിൽ നവീകരിച്ച സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം ഇന്ന് (4)
മഹാരാജാസ് കോളേജിലെ നവീകരിച്ച സിന്തറ്റിക് ട്രാക്കിന്റെയും പുതിയ കമ്പ്യൂട്ടർ ലാബിന്റെയും ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 4) നടക്കും. രാവിലെ 11.30 ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. ടി.ജെ വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ മുഖ്യാതിഥിയാകും.
ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കെ. സുധീർ, സ്പോർട്സ് കേരള ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ പി.വിഷ്ണു രാജ് തുടങ്ങിയവർ പങ്കെടുക്കും.
കേരള സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ആറര കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സംവിധാനത്തിൽ നവീകരിച്ച സിന്തറ്റിക് ട്രാക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കേരള സ്കൂൾ ഒളിമ്പിക്സ് ഉൾപ്പെടെയുള്ള മത്സരങ്ങൾ നടത്തിയിട്ടുള്ള സ്റ്റേഡിയം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾക്ക് മാത്രമല്ല കേരളത്തിലെ കായിക മേഖലയ്ക്കും ഏറെ ഗുണകരമാകും.
- Log in to post comments