Skip to main content

നവീകരിച്ച ഫോർട്ട് കൊച്ചി ബോട്ട് ജെട്ടിയുടെയും കാറ്റമറൈൻ ബോട്ടുകളുടെയും ഉദ്ഘാടനം ഇന്ന് (4)

സംസ്ഥാന ജലഗതാഗത വകുപ്പ് പുതുതായി നീറ്റിലിറക്കുന്ന 100, 75 പാസഞ്ച൪ കപ്പാസിറ്റിയുള്ള 

കാറ്റമറൈൻ ബോട്ടുകളുടെയും അഞ്ച് ഡിങ്കി ബോട്ടുകളുടെയും സിൽറ്റ് പുഷർ മെഷീന്റെയും നവീകരിച്ച ഫോർട്ട് കൊച്ചി ബോട്ട് ജെട്ടിയുടെയും ഉദ്ഘാടനം എറണാകുളം ബോട്ട് ജെട്ടിയിൽ മന്ത്രി കെ.ബി. ഗണേഷ് കുമാർ വൈകിട്ട് 4 ന് നി൪വഹിക്കും. ടി.ജെ. വിനോദ് എംഎൽഎ അധ്യക്ഷത വഹിക്കും. മേയ൪ എം. അനിൽ കുമാ൪ മുഖ്യപ്രഭാഷണം നടത്തും. ഹൈബി ഈഡ൯ എംപി വിശിഷ്ടാതിഥിയാകും. 

 

എംഎൽഎമാരായ കെ.ജെ. മാക്സി, കെ.എ൯. ഉണ്ണികൃഷ്ണ൯, ജലഗതാഗത വകുപ്പ് ഡയറക്ട൪ ഷാജി വി നായ൪, ജില്ലാ കളക്ട൪ എ൯ എസ് കെ ഉമേഷ്, കൗൺസില൪മാരായ പത്മജ എസ് മേനോ൯, ടി.കെ. അഷ്റഫ്, ആന്റണി കുരീത്തറ, ജലഗതാഗത വകുപ്പ് സൂപ്രണ്ട് എം. സുജിത്ത് തുടങ്ങിയവ൪ പങ്കെടുക്കും.

date