സൗജന്യ പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ സബ്ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ.പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ, എറണാകുളം ,കോട്ടയം, ഇടുക്കി ആലപ്പുഴ, എന്നീ ജില്ലകളിലെ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് വിവിധ കോഴ്സുകളിൽ സൗജന്യ പരിശീലനം നൽകുന്നു. മൂന്നുമാസം ദൈർഘ്യമുള്ള ഡാറ്റ എൻട്രി, ഡി. റ്റി. പി എന്നീ കോഴ്സുകളുടെ പരിശീലനം ഫെബ്രുവരി 17 രാവിലെ 10ന് ആരംഭിക്കും.
താല്പര്യമുള്ളവർ ജാതി വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 14 വൈകിട്ട് 4.30ന് മുൻപായി നേരിട്ട് അപേക്ഷ സമർപ്പിക്കണം.
18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പത്താം ക്ലാസ്. ഡി. റ്റി.പി കോഴ്സിന് ഡാറ്റ എൻട്രിയോ, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് ലോവറോ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ലഭ്യമാണ്.
- Log in to post comments