Skip to main content

യുവജന കമ്മീഷൻ യുവപ്രതിഭാ പുരസ്കാരത്തിന് അപേക്ഷിക്കാം

 

ശാരീരിക - മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തിൽ തങ്ങളുടെതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങൾക്ക് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവപ്രതിഭാ പുരസ്കാരം നൽകുന്നു. പ്രതിസന്ധികളിൽ പതറി വീഴാതെ വലിയ സ്വപ്നങ്ങൾക്ക് പിന്നാലെ ഊർജമൊരുക്കി സഞ്ചരിക്കാൻ കേരളത്തിലെ യുവജനങ്ങളെ പ്രചോദിപ്പിക്കുന്നവർക്ക് അർഹമായ അംഗീകാരം നൽകുക എന്നതാണ് ഈ പുരസ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. പുരസ്കാരത്തിനായി നാമനി൪ദേശം നൽകാവുന്നതോ സ്വമേധയാ അപേക്ഷ സമ൪പ്പിക്കാവുന്നതോ ആണ്. 

 

പൊതുജനങ്ങളിൽ നിന്നും കിട്ടുന്ന നി൪ദേശങ്ങൾ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി മൂന്ന് പേ൪ക്കാണ് പുരസ്കാരം നൽകുന്നത്. യുവപ്രതിഭാ പുരസ്കാര ജേതാക്കൾക്ക് 15000 രൂപയുടെ ക്യാഷ് അവാ൪ഡും ബഹുമതി ശിൽപ്പവും നൽകും. 18 നും 40 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷി വ്യക്തികൾ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ അപേക്ഷ നൽകാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 ഫെബ്രുവരി 08. കൂടുതൽ വിവരങ്ങൾക്ക് കമ്മീഷനുമായി ബന്ധപ്പെടുക (ഫോൺ 0471-2308630).

date