Skip to main content

സംസ്കൃത സർവകലാശാലയിൽ ജോബ് ഫെയർ 20ന്

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പ്ലെയ്സ്മെന്റ് സെൽ, എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, മോഡൽ കരിയർ സെന്റർ, ആലുവ, കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാലടി മുഖ്യകേന്ദ്രത്തിലുളള അക്കാദമിക് ബ്ലോക്ക് രണ്ടിൽ ഫെബ്രുവരി 20ന് പ്രയുക്തി ജോബ് ഫെയർ സംഘടിപ്പിക്കും. 

 

രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ട് വരെ നടത്തുന്ന ജോബ് ഫെയറിൽ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്കൊപ്പം സമീപപ്രദേശങ്ങളിലെ ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം. എസ്. എസ്. എൽ. സി. മുതൽ ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ നേടിയവർക്ക് പങ്കെടുക്കാം. പ്രായം: 20-45. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9497182526, 9656036381, 9048969806.

date