Skip to main content

ഭിന്നശേഷി ദിനാചരണം : മൂന്നിന് കലാ-കായിക മത്സരങ്ങള്‍ നടക്കും 

 

    പാലക്കാട് നഗരസഭാ ടൗണ്‍ഹാളില്‍ ഡിസംബര്‍ മൂന്നിന് ലോക വികലാംഗ ദിനാചരണം നടത്തുമെന്ന് ജില്ലാ സാമൂഹികനീതി ഓഫീസര്‍ അറിയിച്ചു. രാവിലെ 7.30 മുതല്‍ ഭിന്നശേഷിയുള്ളവര്‍ക്കായി ലളിതഗാനം, പദ്യ പാരായണം, സിംഗിള്‍ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, പെന്‍സില്‍ ഡ്രോയിങ്, പെയിന്‍റിങ്, പ്രഛന്ന വേഷം, മിമിക്രി, പ്രസംഗം തുടങ്ങിയ കലാമത്സരങ്ങളും 50 മീറ്റര്‍ ഓട്ടം, 50 മീറ്റര്‍ നടത്തം , ഷോട്ട്പുട്ട്, ലെമണ്‍സ്പൂണ്‍ എന്നീ കായികമത്സരങ്ങളുമുണ്ട്.താത്പര്യമുള്ള സ്കൂളുകള്‍/വ്യക്തികള്‍ രാവിലെ 7.30ന് നഗരസഭാ ടൗണ്‍ഹാളില്‍ എത്തണമെന്ന് സാമൂഹികനീതി ഓഫീസര്‍ അറിയിച്ചു.  

date