ടെണ്ട൪ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ വാഴക്കുളം ഐ.സി.ഡി.എസ് പ്രോജക്ടിലെ 122 അങ്കണവാടികൾക്ക് 2024-2025 സാമ്പത്തിക വർഷം പ്രീസ്കൂൾകിറ്റ് വാങ്ങി വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ള ജി.എസ്.ടി രജിസ്ട്രേഷൻ ഉള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 18, ഉച്ചയ്ക്ക് 2 വരെ. ടെണ്ടർ നടപടികളിൽ ഇളവുകളുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ അക്കാര്യം തെളിയിക്കുന്ന ഉത്തരവുകളും മറ്റു രേഖകളും ഹാജരാക്കണം.
ടെൻഡർ ഫോമും ടെണ്ടർ സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾക്കും എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് 5.00 നും ഇടയിൽ വാഴക്കുളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വാഴക്കുളം ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ഫോൺ: 0484 2677209, 9495841372 . ശിശുവികസന പദ്ധതി ഓഫിസർ, വാഴക്കുളം, സൗത്ത് വാഴക്കുളം പി.ഒ 683105 എന്ന വിലാസത്തിലാണ് ടെണ്ടറുകൾ സമർപ്പിക്കേണ്ടത്.
- Log in to post comments