Post Category
സ്തന/ ഗർഭാശയഗള ക്യാൻസർ ബോധവത്കരണ ക്യാമ്പയിൻ
നവകേരള കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി ആർദ്രം മിഷനിൽ ഉൾക്കൊള്ളിച്ച് സ്തന/ ഗർഭാശയഗള ക്യാൻസർ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 4 മുതൽ മാർച്ച് 8 വരെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ ഫെബ്രുവരി 4 മുതൽ മാർച്ച് 8 വരെയുള്ള എല്ലാ ശനിയാഴ്ചകളിലും രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്ന് വരെ സ്തന/ ഗർഭാശയഗള ക്യാൻസർ നിർണ്ണയം സൗജന്യമായി നടത്തും. ആനുകൂല്യം ലഭ്യമാകുന്നതിന് മുൻകൂട്ടി രജിസ്ട്രേഷൻ ആവശ്യമാണ്. പൊതുജനങ്ങൾക്കും അയൽക്കൂട്ടങ്ങൾക്കും സർക്കാരിതര സംഘടനകൾക്കും സേവനം ഉപയോഗപ്പെടുത്താം.
കൂടുതൽ വിവരങ്ങൾക്ക്: 0484 2411700.
date
- Log in to post comments