ട്രാഫിക് നിയമലംഘനങ്ങളുടെ നടപടികൾ തീർപ്പാക്കാം; അദാലത്ത് 6 വരെ
മോട്ടോർവാഹന വകുപ്പും പോലീസും സംയുക്തമായി ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫിസുകളിൽ സംഘടിപ്പിച്ചിരിക്കുന്ന ഇ - ചെലാൻ അദാലത്ത് പുരോഗമിക്കുന്നു. ഫെബ്രുവരി 6 വരെയാണ് അദാലത്ത് നടക്കുന്നത്.
ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പും പോലീസും ചുമത്തിയിരിക്കുന്ന പിഴകൾ, കോടതി നടപടികളിലിരിക്കുന്ന ചെലാനുകൾ എന്നിവ തീർപ്പാക്കി പൊതു ജനങ്ങൾക്ക് വാഹനങ്ങൾക്കെതിരെയുള്ള തുടർനടപടികളിൽ നിന്നും അദാലത്തിലൂടെ ഒഴിവാകാവുന്നതാണ്. 4 ന് ആരംഭിച്ച അദാലത്തിന് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ - എൻഫോഴ്സ്മെൻ്റ് കെ. മനോജ് അറിയിച്ചു.
എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീ ഓഫീസ്, തൃപ്പൂണിത്തുറ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീ ഓഫീസ്, അങ്കമാലി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീ ഓഫീസ്, ആലുവ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീ ഓഫീസ്, നോർത്ത് പറവൂർ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീ ഓഫീസ്, മട്ടാഞ്ചേരി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീ ഓഫീസ് എന്നീ കേന്ദ്രങ്ങളിലാണ് അദാലത്തുകൾ നടക്കുന്നത്.
- Log in to post comments