Skip to main content

"ആരോഗ്യം ആനന്ദം - അകറ്റാം അർബുദം " ജനകീയ ക്യാൻസർ പ്രതിരോധ ക്യാമ്പയിൻ്റെ ജില്ലാതല  ഉദ്ഘാടനം സംഘടിപ്പിച്ചു.

 

ആരോഗ്യം ആനന്ദം അകറ്റാം അർബുദം എന്ന കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ ക്യാൻസർ ദിനമായ ഫെബ്രുവരി 4 ആരംഭിച്ച് വനിതാദിനമായ മാർച്ച് 8 വരെയാണ് ജില്ലയിൽ ക്യാമ്പയിൻ സംഘടിപ്പിക്കുക.30 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകളെയും സ്ക്രീനിങ്ങ് നടത്തി ഇവരിൽ കാൻസറിനെ കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുകയും അതിലൂടെ ഈ വിഭാഗത്തിലെ പരമാവധി പേരെ സ്തനാർബുദ , ഗർഭാശയഗള പരിശോധനകൾക്ക് വിധേയമാക്കുകയും, സ്വയം പരിശോധനക്കും പരിപാലനത്തിനും പ്രാപ്തരാകുകയും, രോഗം നേരത്തേ കണ്ടെത്തി ചികിത്സക്ക് വിധേയരാക്കുകയും അതിലൂടെ കാൻസർ മൂലമുള്ള മരണനിരക്ക് കുറക്കുകയുമാണ് ക്യാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള പൊതുസമൂഹമാണ് പരിപാടിയുടെ ഗുണഭോക്താക്കൾ. സംസ്ഥാന ആരോഗ്യവകുപ്പ് നേതൃത്വം വഹിക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേ ളുകൾ ഉൾപ്പടെയുള്ള ചികിത്സാ കേന്ദ്രങ്ങൾ ആരോഗ്യ കേരളം കാൻസർ രംഗത്തെ സംബന്ധിച്ച സംഘടനകൾ സ്വകാര്യ ആശുപത്രികൾ ഡയഗ്നോസ്റ്റിക് നെറ്റ് വർക്കുകൾ ലബോറട്ടറികൾ തുടങ്ങിയവർ പങ്കാളികളാകും.

ആരോഗ്യം ആനന്ദം - അകറ്റാം അർബുദം ജനകീയ അർബുദ പ്രതിരോധ ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം  പടിഞ്ഞാറെക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ  ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷാബിറ എ ഉദ്ഘാടനം ചെയ്തു.കൊല്ലംകോട് ബ്ലോക്ക് പഞ്ചായത്ത് ആർ ചിന്ന കുട്ടൻ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ  ക്യാമ്പയിനിനെക്കുറിച്ച് വിശദീകരിച്ചു.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. റോഷ് ടി.വി കാൻസർ ദിനാചരണം സന്ദേശം നൽകി. കാൻസർ അതിജീവിത ഏലിയാമ്മ എസ് ക്യാൻസർ അതിജീവിച്ച സാഹചര്യം പങ്കുവെച്ചു. പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  പി.എസ്. ശിവദാസ് , കൊല്ലകോട് ബ്ലോക്ക് പഞ്ചായത്ത്  സ്ഥിരം സമിതി അധ്യക്ഷൻ  നിസാർ എം , കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മധു. സി ,പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ഭുവനദാസ് കെ , പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ പ്രദീപ്, പട്ടഞ്ചേരി ഐ സി ഡി എസ് സൂപ്പർവൈസർ  കനകവല്ലി , ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കാവ്യ കരുണാകരൻ, ജില്ലാ നഴ്സിങ്ങ് ഓഫീസർ രാധാമണി.കെ, , ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ & മീഡിയ ഓഫീസർരജിത. പി.പി എന്നിവർ സംസാരിച്ചു. നന്ദിയോട് സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ബിനു.എം ചാന്ദിനി കാൻസർ ബോധവത്ക്കരണ ക്ലാസ് എടുത്തു. ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മസേന അംഗങ്ങൾ, അംഗൻവാടി വർക്കേഴ്സ്, ആശാ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി വിളംബരറാലി നടത്തി. ജി.എച്ച്.എസ്.എസ് നന്ദിയോടിലെ വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

 

date