Skip to main content

കുടിവെള്ളം, വഴിവിളക്ക് പരാതികൾ:ചോറ്റാനിക്കര പഞ്ചായത്തിൽ അദാലത്ത് സംഘടിപ്പിച്ചു

കുടിവെള്ളം, വഴിവിളക്ക് എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ അദാലത്ത് സംഘടിപ്പിച്ചു. ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം, പെരിയാർവാലി ഇറിഗേഷൻ പ്രൊജക്ട് കനാൽ ജല വിതരണം, കുടിവെള്ള പദ്ധതിയുടെ പോരായ്മകൾ, വഴിവിളക്കുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായാണ് പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചത്. 

 

പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് 45 പരാതികളാണ് അദാലത്തിൽ ലഭിച്ചത്. കുടിവെള്ള കണക്ഷൻ ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ പരിശോധന നടത്തി നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 

വഴി വിളക്കുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ നാല് എണ്ണം ഉടൻ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു. 

 

പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം ആർ രാജേഷ്, വൈസ് പ്രസിഡൻ്റ് പുഷ്പ പ്രദീപ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സന്മാരായ കെ കെ സിജു, രജനി മനോഷ്, വാർഡ് മെമ്പർമാരായ ഷിൽജി രവി, പി വി പൗലോസ്, പ്രകാശൻ ശ്രീധരൻ, ഇന്ദിരാ ധർമ്മരാജൻ, റെജി കുഞ്ഞൻ,

ജല അതോറിറ്റി , പെരിയാർ വാലി ഇറിഗേഷൻ പ്രൊജക്ട് , ജലജീവൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date