Skip to main content

ഹൈടെക് ആയി സൗത്ത് വാഴക്കുളം ഗവ. ഹയർ സെക്കന്ററി സ്‌കൂൾ

ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച രണ്ടാം നില നാടിനു സമർപ്പിച്ചു

 

 

സ്ഥല പരിമിതി പരിഹരിച്ച് ഹൈടെക് സൗകര്യങ്ങളോടെ നിർമ്മിച്ച സൗത്ത് വാഴക്കുളം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിൻ്റെ രണ്ടാം നില നാടിനു സമർപ്പിച്ചു.

 

സ്കൂൾ കെട്ടിടത്തിൽ നടന്ന ചടങ്ങിൽ പി.വി ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.

 

എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് ആധുനിക സൗകര്യങ്ങളുള്ള അഞ്ച് സമ്പൂർണ ഹൈടെക് ക്ലാസ് മുറികൾ അടങ്ങുന്ന കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ഇതോടെ കുന്നത്തുനാട് മണ്ഡലത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള വിദ്യാലയങ്ങളിലൊന്നായി സൗത്ത് വാഴക്കുളം സ്കൂൾ മാറി.

 

വർഷങ്ങൾക്ക് മുൻപ് വരെ കുറച്ച് വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന സ്കൂൾ പൊതുവിദ്യാഭ്യാസ യജ്ഞത്തെ തുടർന്നാണ് വലിയ പുരോഗതിയിലേക്ക് കുതിച്ചത്. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിലായി 1400-ലധികം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഇവരിൽ 194 വിദ്യാർത്ഥികൾ ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നുണ്ട്.

 

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അൻവർ അലി അദ്ധ്യക്ഷനായി. എറണാകുളം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സനിത റഹിം, വാഴക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗോപാൽ ഡിയോ,

 ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലിസ്സി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.എം സിറാജ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ എ.കെ മുരളീധരൻ,വിജയലക്ഷ്മി ടീച്ചർ, പ്രിൻസിപ്പൽ വി.ജി. ആശ, ഹെഡ്മിസ്ട്രസ് സോണിയ സേവ്യർ, എൽ.പി വിഭാഗം ഹെഡ്മിസ്ട്രെസ് എ.കെ ഷീല, പി .ടി.എ പ്രസിഡൻ്റ് പി.ബി റോണി, എസ്.എം.സി അധ്യക്ഷൻ ടി.എം മുഹമ്മദ്, എം.പി.ടി.എ അധ്യക്ഷ സജിനി അനന്തൻ തുടങ്ങിയവർ പങ്കെടുത്തു.

 

date