ജെന്‍ഡര്‍, പരിസ്ഥിതി, കൃഷി വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വികസന സെമിനാറില്‍ ജെന്‍ഡര്‍, പരിസ്ഥിതി, കൃഷി തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ പ്രസിഡന്റ് കെ എ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങി സമൂഹത്തിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗക്കാരെയും ഡയാലിസിസ് രോഗികള്‍, കര്‍ഷകര്‍ തുടങ്ങിയവരെയും ചേര്‍ത്ത് നിര്‍ത്താന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുണ്ടെന്ന് സെമിനാര്‍ വിലയിരുത്തി.
ജെന്‍ഡര്‍ ഗവേഷണ സെന്റര്‍ സ്ഥാപിക്കുക, പരിസ്ഥിതി പഠന ക്ലാസുകള്‍ സംഘടിപ്പിക്കുക, പ്രാദേശികമായി ലഭിക്കുന്ന പഴം, പച്ചക്കറി സംസ്‌കരണ പദ്ധതി നടപ്പാക്കുക തുടങ്ങി വിവിധ നിര്‍ദ്ദേശങ്ങള്‍ ഗ്രൂപ്പ് ചര്‍ച്ചയുടെ ഭാഗമായി ഉയര്‍ന്നുവന്നു.
ചടങ്ങില്‍ വികസന സ്ഥിരം സമിതി അധ്യക്ഷന്‍ ടി എം രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ പി അശോകന്‍ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അംബിക മംഗലത്ത്, റംസീന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹെലന്‍, എ കെ കൗസര്‍ മാസ്റ്റര്‍, നിധീഷ് കല്ലുള്ളതോട്, സെക്രട്ടറി കെ അബ്ദുറഹീം, ജി ഇ ഒ റെയ്ഷ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനത്തെ മികച്ച കൂണ്‍ കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട ജസലിനെ അനുമോദിച്ചു.
- Log in to post comments