Skip to main content

പക്ഷിപ്പനി നഷ്ടപരിഹാര വിതരണം ഇന്ന്(06); മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

* 3.06 കോടി രൂപ വിതരണം ചെയ്യും. 

കോഴി, താറാവ്, കാട കർഷകർക്കുള്ള പക്ഷിപ്പനി നഷ്ടപരിഹാര വിതരണത്തിൻ്റെയും ജന്തുക്ഷേമ വാരാചരണ സെമിനാറിൻ്റെയും ഉദ്ഘാടനം ഫെബ്രുവരി ആറിന് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാല വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കും. ചുങ്കത്തുള്ള സംസ്ഥാന കയർ മെഷീനറി നിർമ്മാണ കമ്പനി ഹാളിൽ നടക്കുന്ന ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനാവും.

2024 ഏപ്രിൽ മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയും തുടർന്ന് ധാരാളം പക്ഷികൾ ചാവുകയും രോഗപ്രതിരോധ നടപടികളുടെ ഭാഗമായി പക്ഷികളെ ദയാവധം നടത്തുകയും ചെയ്തിരുന്നു. ഇതുമൂലം ജീവനോപാധികൾ നഷ്ടപ്പെട്ട കർഷകർക്കുള്ള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനമാണ് ചടങ്ങില്‍ നടക്കുക. നഷ്ടപരിഹാരമായി 3.06 കോടി രൂപ വിതരണം ചെയ്യും. 
പരിപാടിയിൽ എം.പി.മാരായ
കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, പി പി ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, മുൻസിപ്പൽ ചെയർപേഴ്സൺ കെ കെ ജയമ്മ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ഐസക് രാജു, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ആസിഫ് കെ യൂസഫ്, നഗരസഭാംഗം പി.എസ്.ഫൈസൽ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി വി അരുണോദയ, മൃഗരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോർഡിനേറ്റർ ഡോ. എസ് രമ തുടങ്ങിയവർ പങ്കെടുക്കും. ജന്തുക്ഷേമ വാരാചരണത്തിൻ്റെ ഭാഗമായി പരിപാടിക്ക് മുന്നോടിയായി ഉച്ചയ്ക്ക് രണ്ടുമണിക്ക് 'പക്ഷിപ്പനിയും കരുതൽ നടപടികളും', 'ഏകാരോഗ്യവും ജന്തുജന്യരോഗങ്ങളും' എന്നീ വിഷയങ്ങളിൽ സെമിനാറും നടക്കും. വി പി സി കായംകുളം സീനിയർ വെറ്ററിനറി സർജൻ ഡോ. എസ് സൂരജ്, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. വൈശാഖ് മോഹൻ എന്നിവർ ക്ലാസുകൾ നയിക്കും. ഡോ ദിവ്യ ആർ തങ്കം മോഡറേറ്ററാകും.
(പി.ആര്‍/എ.എല്‍.പി/356)

date