Skip to main content

അറിയിപ്പുകൾ 2

ഫര്‍ണിച്ചര്‍ വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു

കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനിലെ പന്തലായനി ശിശു വികസന പദ്ധതി ഓഫീസിന് കീഴിലെ 23 അംഗനവാടികളില്‍ ഒരു അംഗനവാടിയ്ക്ക് 10,000 രുപ നിരക്കില്‍ ശിശു സൗഹൃദ ഫര്‍ണിച്ചറുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. മുദ്രവെച്ച ടെന്‍ഡര്‍ ഫെബ്രുവരി 15-ന് വൈകീട്ട് നാലിനകം നേരിട്ടോ തപാലിലോ ലഭ്യമാക്കണം. ഫോണ്‍: 8281999297.

പ്രീ-സ്‌കൂള്‍ കിറ്റ്: ടെന്‍ഡര്‍ ക്ഷണിച്ചു

കൊയിലാണ്ടി  മിനി സിവില്‍ സ്റ്റേഷനിലെ പന്തലായനി ശിശു വികസന പദ്ധതി ഓഫീസിന് കീഴിലെ അംഗനവാടികളിലേക്ക് 2024-25 വര്‍ഷത്തെ അംഗനവാടി പ്രീ-സ്‌കൂള്‍ കിറ്റ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. മുദ്രവെച്ച ടെന്‍ഡര്‍ ഫെബ്രുവരി 17-ന് വൈകിട്ട് മൂന്നിനകം നേരിട്ടോ തപാലിലോ ലഭ്യമാക്കണം. ഫോണ്‍: 8281999297.

date