Skip to main content

ലൈംഗീകാതിക്രമ ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍നിന്ന് ചാടിയ യുവതിയെ യുവജന കമ്മീഷന്‍ സന്ദര്‍ശിച്ചു

ഹോട്ടല്‍ ഉടമയുടെ ലൈംഗീകാതിക്രമ ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിയെ കേരള സംസ്ഥാന യുവജന കമ്മീഷന്‍ അംഗം പി. സി. ഷൈജു സന്ദര്‍ശിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പാക്കുമെന്നും യുവതിക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാന്‍ കമ്മീഷന്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. 
 
മുക്കം മാമ്പറ്റയില്‍ പുതുതായി ആരംഭിച്ച ഹോട്ടലിലെ ജീവനക്കാരി പയ്യന്നൂര്‍ സ്വദേശിയായ യുവതിക്കാണ് താമസസ്ഥലത്തെ കെട്ടിടത്തില്‍ നിന്ന് ചാടി വാരിയെല്ലിന് പരിക്കേറ്റത്. ഉടമയുടെ ലൈംഗീകാതിക്രമ ശ്രമത്തിനിടെ യുവതി പുറത്തേക്ക് ചാടിയ ഉടനെയുള്ള വീഡിയോ ദൃശ്യം യുവതിയുടെ ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു.

date