മഹാരാജാസ് കോളേജിൽ ദേശീയ സെമിനാറിന് തുടക്കമായി
ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളുടെ പരിഹാരത്തിന് സമൂഹത്തിന്റെ എല്ലാ മേഖലകളെയും ഒന്നിപ്പിക്കുന്ന സമഗ്രമായ കാഴ്ചപ്പാട് അനിവാര്യമാണെന്ന് പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ പറഞ്ഞു . മഹാരാജാസ് കോളേജ് ഹിന്ദി വിഭാഗവും ഭാരതീയ സാഹിത്യ പ്രതിഷ്ഠാൻ, കൊച്ചിയും ചേർന്ന് സംഘടിപ്പിച്ച ദേശീയ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാരിസ്ഥിതിക അവബോധം വിദ്യാർത്ഥികളിൽ ആഴത്തിൽ ഉറയ്ക്കണം. ഇന്നത്തെ ദുരിതങ്ങൾക്ക് കാരണം മുതിർന്ന തലമുറയാണെന്നും, വരും തലമുറകൾ തങ്ങൾക്കുനേരെ വിരൽചൂണ്ടി ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി വിമർശനം- ഒരു സാഹിത്യ- സാമൂഹിക ശാസ്ത്ര- അവലോകനം എന്ന വിഷയത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ദേശീയ സമ്മേളനത്തിൽ വ്യാഴാഴ്ച ( ഫെബ്രുവരി6) പ്രശസ്‌ത പരിസ്ഥിതി പ്രവർത്തക മേധാ പട്കർ മുഖ്യ പ്രഭാഷണം നടത്തും.
മഹാരാജാസ് കോളേജ് ജി.എൻ.ആർ ഹാളിൽ നടന്ന ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പളും , എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമായ ഡോ. ടി വി സുജ അദ്ധ്യക്ഷയായി. ഭാരതീയ സാഹിത്യ പ്രതിഷ്ഠാൻ പ്രസിഡന്റ് ഡോ എൻ. മോഹനൻ ആമുഖപ്രഭാഷണം നടത്തി. ഡോ. എം സ് മുരളി, ഡോ. ശ്രീകുമാർ, ഹിന്ദി വകുപ്പ് മേധാവി ഡോ അഞ്ജലി, ഡോ സജി ആർ കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.
ഫെബ്രുവരി 7 (വെള്ളിയാഴ്ച) സമ്മേളനം സമാപിക്കും.
- Log in to post comments