Skip to main content

ജില്ലയില്‍ 342 പേര്‍ നാലാം തരം തുല്യതാ പരീക്ഷയെഴുതി

 

    സാക്ഷരതാ മിഷന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന തല്യതാ പരീക്ഷയുടെ ഭാഗമായി ജില്ലയില്‍ നടത്തിയ നാലാംതരം തുല്യതാ പരീക്ഷ  342 പേര്‍ 24 പരീക്ഷാ കേന്ദ്രങ്ങളിലായി പരീക്ഷയെഴുതി. നവംബര്‍ 26ന് രാവിലെ 10ന് തുടങ്ങിയ പരീക്ഷയില്‍ രാവിലെ മലയാളം , നമ്മളും നമുക്ക് ചുറ്റുപാടും', ഉച്ചയ്ക്ക് ഗണിതം, ഇംഗ്ലീഷ് വാചാ പരീക്ഷ എന്നിവയും നടന്നു.  ഇതില്‍ 126 പുരുഷന്‍മാരും 206 സ്ത്രീകളും പരീക്ഷയെഴുതി. 94 എസ്.സി,  10 എസ്.ടി. പഠിതാക്കളും ഉള്‍പ്പെടുന്നു. 17 വയസ്സുള്ള ശ്രീകൃഷ്ണന്‍(കൊല്ലങ്കോട് ബ്ലോക്ക്), ധരണി(മലമ്പുഴ ബ്ലോക്ക്) എന്നിവരാണ് ഏറ്റവും പ്രായം കുറഞ്ഞ പഠിതാക്കള്‍.  67 വയസ്സുള്ള തങ്കമാണ് (കൊല്ലങ്കോട് ബ്ലോക്ക്)  ഏറ്റവും പ്രായം കൂടിയ പഠിതാവ്.പി.എം.ജി.സ്കൂളിലെ പരീക്ഷ രാവിലെ മലമ്പുഴ ബ്ലോക്ക് അംഗം വിനീഷ് ചോദ്യപേപ്പര്‍ നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റര്‍ സജി തോമസ്, അസി.കോഡിനേറ്റര്‍ ബി.സജീവ്, നോഡല്‍ പ്രേരക്മാരായ സുമതി, കണ്ണാംബാള്‍, പ്രേംകുമാര്‍  എന്നിവര്‍ പങ്കെടുത്തു. നാലാംതരം വിജയിച്ചവര്‍ക്ക് ഏഴാം തരം തുല്യതയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. ഇടയ്ക്ക് വച്ച് പഠനം മുടങ്ങിയവര്‍ക്ക് തുടര്‍ പഠനത്തിനുള്ള അവസരം തുല്യതാ പരിപാടിയിലൂടെ നാല്, എഴ്, പത്ത്, ഹയര്‍സെക്കന്‍ഡറിതലം വരെ സാക്ഷരതാമിഷന്‍ നല്‍കും. 
    

date