Skip to main content

ഒക്കലിൽ ജല ഗുണനിലവാര പരിശോധന ലാബിന് തുടക്കം

ഒക്കലിൽ ജല ഗുണനിലവാര പരിശോധന ലാബിന് തുടക്കം 

 

ഹരിത കേരള മിഷന്റെ ഭാഗമായി ഒക്ക ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ജല ഗുണനിലവാര പരിശോധന ലാബ് തുറന്നു. ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എൻ മിഥുൻ ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു. 

 

ഹയർ സെക്കഡറി വിഭാഗം കെമിസ്ട്രി അധ്യാപിക ബിനു വർഗീസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ജല പരിശോന കിറ്റ് ഏറ്റു വാങ്ങി പരിശോധനയ്ക്ക് തുടക്കമിട്ടു. പഞ്ചായത്ത് നിവാസികൾക്കും വിദ്യാർത്ഥികൾക്കും ഇനി മുതൽ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഇവിടെ നിന്ന് പരിശോധിച്ച് ഉറപ്പിക്കാം. കുടിവെള്ളത്തിന്റെ ഗുണനിവാരം മെച്ചപ്പെടുത്തി ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക, രോഗങ്ങളെ പ്രതിരോധിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്.

 

 ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴസൺ അമൃത സജിൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ടി.എൻ പുഷ്പാംഗദൻ, ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ സിന്ധു, പി.ടി.എ പ്രസിഡന്റ് കെ.എസ് ജയൻ, പ്രിൻസിപ്പാൾ എൻ.വി ബാബുരാജൻ, ഹെഡ്മിസ്ട്രസ് സി. സിനി പീതൻ, പി.ടി.എ വൈസ് പ്രസിഡന്റ് സിബി വർഗീസ്, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ അഭിലാഷ് അനിരുദ്ധൻ തുടങ്ങിയവർ പങ്കെടുത്തു.

date