Skip to main content

മെഡിക്കൽ ഓഫീസർ  നിയമനം

 

ഹോമിയോപ്പതി വകുപ്പിൽ ജില്ലയിലെ ഒഴിവുള്ള മെഡിക്കൽ ഓഫീസർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു . താല്പര്യമുള്ള  ബി എച്ച് എം എസ്, ടി സി എം സി രജിസ്ട്രേഷൻ യോഗ്യതയുള്ള 40 വയസിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവർ ഫെബ്രുവരി എട്ടിന്  രാവിലെ 10 മുതൽ ഫെബ്രുവരി 17-ന് വൈകിട്ട്  അഞ്ച് വരെ https://cutt.ly/moekm2025  എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

 ഫെബ്രുവരി 25ന് രാവിലെ 10ന് ഓൺലൈനായി പരീക്ഷ നടക്കും. പരീക്ഷയുടെ ലിങ്ക് ഉദ്യോഗാർത്ഥികളുടെ ഇ - മെയിൽ വിലാസത്തിൽ നൽകും.ഓൺലൈൻ പരീക്ഷയിൽ വിജയിക്കുന്നവരുടെ റാങ്ക് ലിസ്റ്റ് ഇൻറ്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും തയ്യാറാക്കുക. ഫോൺ 0484  2955687.

date