അറിയിപ്പുകൾ
വഖഫ് ബോര്‍ഡ് ഓഫീസ് കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
കോഴിക്കോട് വഖഫ് ബോര്‍ഡ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 15 ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇഎംഎസ് സ്റ്റേഡിയത്തിന് പിറകിലുള്ള എസ് കെ ടെമ്പിൾ റോഡിലാണ് ഓഫീസ് കെട്ടിടം. വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.
പ്രീമെട്രിക് ഹോസ്റ്റലില്‍ വാർഡൻ നിയമനം
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിൽ കോഴിക്കോട് ജില്ലയിലെ പ്രീമെട്രിക് ഹോസ്റ്റലില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ (2025 മാര്‍ച്ച് 31 വരെയോ സ്ഥിര നിയമനം നടത്തുന്നത് വരെയോ) വാര്‍ഡന്‍ തസ്തികയില്‍ (ഒരു ഒഴിവ്) നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഫെബ്രുവരി 15 ന് രാവിലെ 11 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത ബിരുദം / ബിഎഡ്. 18 നും 40 നും ഇടയിലുള്ള യുവതികള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പട്ടികവര്‍ഗ്ഗ യുവതികള്‍ക്ക് മുന്‍ഗണന നല്‍കും.
എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ്, അധിക യോഗ്യത/ മുന്‍പരിചയം ഉണ്ടെങ്കില്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 0495-2376364.
വ്യാപാര സ്ഥാപനങ്ങളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം.
നിത്യോപയോഗ സാധനങ്ങള്‍ വില്പന നടത്തുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും (ആശുപത്രി കാന്റീനുകള്‍ ഉള്‍പ്പടെ) വിലവിവര പട്ടിക നിര്‍ബന്ധമായും പൊതുജനങ്ങള്‍ കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണം. വീഴ്ച്ച വരുത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ അവശ്യസാധന നിയമം പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
യുവജന കമ്മിഷന്‍ നാഷണല്‍ യൂത്ത് സെമിനാര്‍; അപേക്ഷകള്‍ ക്ഷണിച്ചു
സംസ്ഥാന യുവജന കമ്മിഷന്‍ മാര്‍ച്ച് 3, 4 തീയ്യതികളില്‍ തിരുവനന്തപുരത്ത് ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 'മോഡേൺ വേൾഡ് ഓഫ് വർക്ക് ആൻഡ് യൂത്ത് മെന്റൽ ഹെൽത്ത് ' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാന്‍ താല്പര്യമുള്ള 18
നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ ഫെബ്രുവരി 15 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമര്‍പ്പിക്കണം.
അക്കാദമിക് രംഗങ്ങളിലും അക്കാദമികേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയവര്‍ക്കും തൊഴില്‍-തൊഴില്‍ അവകാശങ്ങള്‍, തൊഴിലും മാനസികാരോഗ്യവും തുടങ്ങിയ മേഖലയില്‍ പ്രാവീണ്യമുള്ളവര്‍ക്കും മുന്‍ഗണന. വിഷയവുമായി ബന്ധപ്പെട്ട് സെമിനാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ പ്രബന്ധസംഗ്രഹം കൂടി ബയോഡേറ്റക്കൊപ്പം സമര്‍പ്പിക്കണം. അപേക്ഷകള്‍ (ksycyouthseminar@gmail.com)
എന്ന മെയിലിലോ വികാസ് ഭവനിലുള്ള കമ്മിഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പിഎംജി, തിരുവനന്തപുരം -33), നേരിട്ടോ നല്‍കാം. ഫോണ്‍: 8086987262, 0471-2308630.
- Log in to post comments