Skip to main content

ബഡ്‌സ് ഒളിമ്പിയ 2025: ചാമ്പ്യന്മാരായി ബി. ആർ. സി വടവുകോട്

കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിലെ ബഡ്‌സ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'ബഡ്‌സ് ഒളിമ്പിയ 2025'ൽ ബി. ആർ. സി വടവുകോട് (പുത്തൻകുരിശ്) ചാമ്പ്യന്മാരായി. 33 പോയിന്റോടെയാണ് ബി.ആർ.സി വടവുകോട് കിരീടം ചൂടിയത്. ചെല്ലാനം ബഡ്‌സ് സ്കൂൾ 32 പോയിന്റോടെ രണ്ടാം സ്ഥാനവും കിഴക്കമ്പലം ബഡ്സ് സ്കൂൾ 29 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി. 

 

സബ് ജൂനിയർ വിഭാഗത്തിൽ ചെല്ലാനം ബഡ്സ് സ്കൂളിലെ ഹെയിൽ മേരി, ജൂനിയർ വിഭാഗത്തിൽ വേങ്ങൂർ ആശ ഭവൻ ബഡ്സ് സ്കൂളിലെ അനോയിന്റ് അരവിന്ദ്, സീനിയർ വിഭാഗത്തിൽ ബി ആർ സി വടവുകോടിലെ ശരണ്യ ശശി എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.

 

 രാവിലെ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ബഡ്സ് ഒളിമ്പിയ 2025ന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി. എം. റജീന അധ്യക്ഷത വഹിച്ചു. കൊച്ചി വെസ്റ്റ് സി.ഡി.എസ് ചെയർപേഴ്സൺ നബിസ ലതീഫ്,അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ. സി. അനുമോൾ ന തുടങ്ങിയവർ പങ്കെടുത്തു.

 

സമാപന സമ്മേളനത്തിൽ വിജയികളായ വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും ട്രോഫികൾ, മെഡലുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ വിതരണം ചെയ്തു. കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോകനാഥ് ബെഹ്‌റ സമ്മാനദാനം നിർവഹിച്ചു.

date