യുവജന കമ്മീഷൻ ദ്വിദിന ദേശീയ സെമിനാർ
സംസ്ഥാന യുവജന കമ്മീഷൻ നേതൃത്വത്തിൽ "മോഡേൺ വേർഡ് ഓഫ് വർക്ക് ആന്റ് യൂത്ത് മെന്റൽ ഹെൽത്ത് " എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. മാർച്ച് മൂന്ന്, നാല് തീയതികളിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സെമിനാറിൽ 18നും 40 നും മധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ ഫെബ്രുവരി 15 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമർപ്പിക്കണം.
അക്കാദമിക് രംഗങ്ങളിലും അക്കാദമിക്ക് ഇതര പ്രവർത്തനങ്ങളിലും മികവു പുലർത്തിയവർക്കും തൊഴിൽ -തൊഴിൽ അവകാശങ്ങൾ, തൊഴിലും മാനസികാരോഗ്യവും തുടങ്ങിയ മേഖലകളിൽ പ്രാവീണ്യമുള്ളവർക്കും മുൻഗണന ലഭിക്കും . പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ പ്രബന്ധ സംഗ്രഹം കൂടി ബയോഡേറ്റക്കൊപ്പം സമർപ്പിക്കണം.
അപേക്ഷകൾ (ksycyouthseminar@gmail.com) മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ നൽകാം. ഫോൺ, 8086987262, 0471-2308630
- Log in to post comments