Post Category
ന്യൂ മീഡിയ ആന്റ് ഡിജിറ്റൽ ജേണലിസം കോഴ്സ് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു. ആറു മാസമാണു കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകീട്ട് ആറു മുതല്‍ എട്ടുവരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി ഇല്ല.
മോജോ, വെബ് ജേണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോ ജേണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും. താല്പര്യമുള്ളവർ www.keralamediaacademy.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ഫെബ്രുവരി 20 നുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഫോണ്‍: 0484 2422275, 2422068, 9388959192, 9447225524, 0471-2726275
date
- Log in to post comments