Post Category
മാലിന്യമുക്ത നവ കേരളം ജനകീയ കാമ്പയിൻ വിളംബര ജാഥ സംഘടിപ്പിച്ചു
കൊച്ചി കോർപറേഷനിലെ ഗ്രാമീണ വായനശാല റോഡ് റസിഡൻസ് അസോസിയേഷൻ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അസോസിയേഷൻ പരിധിയിലെ മുഴുവൻ വീട്ടുകാരും മാലിന്യം നൽകുന്നുണ്ട് എന്ന് ഉറപ്പു വരുത്തി മാലിന്യമുക്ത നവ കേരള ജനകീയ കാമ്പയിൻ വിളംബര ജാഥ കോർപ്പറേഷൻ 48 ആം ഡിവിഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു.
ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീ നൽകുന്ന രസീത് നറുക്കിട്ട് വിജയിക്ക് ബംബർ സമ്മാനം നൽകി. അസോസിയേഷൻ പ്രസിഡൻറ് വിജു വിൻസെന്റ് അധ്യക്ഷനായ യോഗത്തിൽ കൗൺസിലർ അഡ്വ: ദിപിൻ ദിലീപ് ഉദ്ഘാടനം നിർവഹിച്ചു. ഹരിത കേരളം മിഷൻ പ്രോഗ്രാം കോഡിനേറ്റർ നിസ നിഷാദ് ശുചിത്വ സന്ദേശം കൈമാറി, എഡ്രാക്ക് പ്രസിഡൻറ് ജയിൻ ത്രിലോക്, സെക്രട്ടറി കലാം സുലൈമാൻ എന്നിവർ ആശംസകൾ നേർന്നു. ബിജു കുമാർ, ഷാജി കെ വി എന്നിവർ സംസാരിച്ചു. കുട്ടികളും അസോസിയേഷൻ കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
date
- Log in to post comments