Skip to main content

മസ്റ്ററിംഗ് പൂർത്തിയാക്കണം

എറണാകുളം ജില്ലയിൽ പ്രധാന മന്ത്രി ഉജ്വൽ യോജന പദ്ധതി പ്രകാരം ബി.പി.എൽ ഗ്യാസ് കണക്ഷൻ എടുത്തിട്ടുള്ള മുൻഗണനാ റേഷൻ കാർഡ് ഉപഭോക്താക്കൾ ഗ്യാസ് കണക്ഷൻ എടുത്തിട്ടുളള ഏജൻസിയുമായി ബന്ധപ്പെട്ട് മസ്റ്ററിംഗ് (ഇ.കെ.വൈ.സി) നടപടികൾ പൂർത്തിയാക്കേണ്ടതാണ്. അല്ലാത്ത പക്ഷം കണക്ഷൻ റദ്ദാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 0484 2422251, 2423359, 9188527321സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എം അൻവർ അലി സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അജി ടീച്ചർ അധ്യക്ഷയായി. 

 

വികസന സ്ഥിരംസമിതി അധ്യക്ഷൻ അസീസ് മൂലയിൽ കരട് വികസന രേഖ അവതരിപ്പിച്ചു.മാലിന്യമുക്ത നവകേരളം പദ്ധതി, ലൈഫ് ഭവന പദ്ധതി, ഭിന്നശേഷി ക്ഷേമം, സ്മാർട്ട് അംഗൻവാടി പദ്ധതി, വായനശാല ആധുനിക വൽക്കരണം, തരിശ്നിലകൃഷി, പട്ടികജാതി പട്ടികവർഗ്ഗക്ഷേമം,വനിതാവികസനം, എന്നീ പദ്ധതികൾക്ക് മുൻതൂക്കം നൽകുന്ന കരട് വികസന രേഖയാണ് അവതരിപ്പിച്ചത്. 

 

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ സി കെ ലിജി, സതിലാലു, ഗോപാൽ ഡിയോ, ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറി ലിജോ അഗസ്റ്റിൻ, അംഗങ്ങളായ, ലിസി സെബാസ്ട്യൻ ഷമീർ തുകലിൽ,കെ എം സിറാജ്, ഷീജപുളിക്കൽ, ആബിദ ഷെരീഫ്,കെ വി രാജു, സതി ഗോപി, അശ്വതി രതീഷ് സജ്നനസീർ,ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ബിനു രാജഗോപാൽ എന്നിവർ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു.

date