Skip to main content

സൈബർ കുറ്റകൃത്യങ്ങളെകുറിച്ച് ബോധവാന്മാരാകണം: ജില്ലാ കളക്ടർ

ഇൻ്റർനെറ്റ് സുരക്ഷാ ദിനം ഉദ്ഘാടനം ചെയ്തു

 

 

സൈബർ കുറ്റകൃത്യങ്ങളെകുറിച്ച് കൂടുതൽ ബോധവാന്മാരാകേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കളക്ടർ എൻ. എസ്. കെ ഉമേഷ് പറഞ്ഞു. ഇൻ്റർനെറ്റ് സുരക്ഷാ ദിനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാ തല പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തി ശുചിത്വം പോലെ തന്നെ സൈബർ വൃത്തിയും ആവശ്യമാണ്. സൈബർ ലോകത്തോട് ബന്ധപ്പെടാതെയുള്ള ജീവിതം ഇക്കാലത്ത് സാധ്യമല്ല. അതുകൊണ്ട് തന്നെ ഈ മേഖലയിലെ ചതിക്കുഴികളെ കുറിച്ച് അവബോധം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൻ്റെ നിർദേശ പ്രകാരം എറണാകുളം ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫോർമാറ്റിക് സെൻ്ററും കേരളാ സ്റ്റേറ്റ് ഐ ടി മിഷനും ചേർന്നാണ് ദിനാചരണം സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥർക്കും അക്ഷയ ജീവനക്കാർക്കും കുടുംബശ്രീ, ആശ പ്രവർത്തകർക്കും വേണ്ടി പ്രത്യേക പരിശീലന ക്ലാസുകൾ നടത്തി.കളക്ടറേറ്റ് പ്ലാനിംഗ് ഹാൾ, സ്പാർക്ക് ഹാൾ, പള്ളിലാംകര എൽ.പി സ്കൂൾ എന്നിവിടങ്ങളിലായി നടന്ന പരിശീലന ക്ലാസ്സിൽ 400 ഓളം പേർ പങ്കെടുത്തു

 

കളക്ടറേറ്റിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡിസ്ട്രിക്ട് ഇൻഫോർമാറ്റിക്സ് ഓഫീസർ ആശ നായർ അധ്യക്ഷയായി. ഐ.ടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ ചിഞ്ചു സുനിൽദത്ത് പങ്കെടുത്തു

date