Skip to main content

രാമമംഗലം മാമലശ്ശേരി സ്കൂളിൽ ജല ഗുണ നിലവാര പരിശോധന ലാബ് സജ്ജമായി

ക്ലാസ് മുറികളിലെ പഠനത്തിനൊപ്പം വിദ്യാര്‍ഥികള്‍ ഇനി ജലപരിശോധനയും നടത്തും. 

മാമലശ്ശേരി ഗവ ഹയർ സെക്കണ്ടറി സ്‌കൂളിൽ ആരംഭിച്ച ജലഗുണനിലവാര പരിശോധന ലാബ് രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി വി സ്റ്റീഫൻ ഉദ്‌ഘാടനം ചെയിതു.

 

കേരള പുനർനിർമാണ പദ്ധതിയുടെ ഭാഗമായി രാമമംഗലം ഗ്രാമപഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെയാണ് ലാബ് പ്രവർത്തനം ആരംഭിച്ചത്. 

 

വിവിധ പ്രദേശങ്ങളിലെ കിണറുകളിലെയും ജലാശയങ്ങളിലെയും ജലം വിദ്യാര്‍ഥികള്‍ ശേഖരിക്കും. ശേഖരിച്ച വെള്ളത്തിന്റെ സാമ്പിള്‍ സ്‌കൂളില്‍ സജ്ജമാക്കിയിട്ടുള്ള ലാബില്‍ പരിശോധിക്കും. രസതന്ത്ര വിഭാഗം അധ്യാപകന്റെയും പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ നടത്തുന്ന ശാസ്ത്രീയ പരിശോധനക്കുശേഷം പരിശോധന ഫലവും ഗുണനിലവാരവും ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കും.

ഈ പദ്ധതിയിലൂടെ രാമമംഗലം ഗ്രാമപഞ്ചായത്തിലെ കിണറുകളിലെ വെള്ളം തികച്ചും സൗജന്യമായി പരിശോധിക്കാം.

 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മേരി എൽദോ അധ്യക്ഷനായ ചടങ്ങിൽ ഹരിതകേരളം മിഷൻ റിസോർസ് പേഴ്സൺ എ എ സുരേഷ് പദ്ധതി വിശദികരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജോ ഏലിയാസ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആലീസ് ജോർജ്, പഞ്ചായത്ത് സെക്രട്ടറി വിൻസെന്റ്, പഞ്ചായത്ത് അംഗങ്ങളായ അഞ്ജന ജിജോ, ബിജി രാജു, ഷൈജ ജോർജ്, സ്കൂൾ പ്രിൻസിപ്പാൾ കെ എസ് അനിൽപ്രസാദ്‌, ഹെഡ്മാസ്റ്റർ ആർ നവീൻ, പി ടി എ പ്രസിഡൻ്റ് ഇ എച്ച് രാജേഷ്, ഹരിതകേരളം മിഷൻ റിസോർസ് പേഴ്സൺ എം കെ അഞ്ജലി എന്നിവർ സംസാരിച്ചു.

date