കണയന്നൂര്‍ താലൂക്ക് വികസന സമിതി യോഗം
എം ജി റോഡിലെ
സ്ലാബുകൾ നവീകരിക്കണമെന്ന് ആവശ്യം
എറണാകുളം എം.ജി റോഡില്‍ കാനകള്‍ക്ക് മീതെ പാകിയിട്ടുള്ള സ്ലാബുകള്‍ ക്ഷയിച്ചു തകരാറിലാണെന്നും അവ മാറ്റി പുതിയ സ്ലാബുകള്‍ സ്ഥാപിക്കണമെന്നും കണയന്നൂർ താലുക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
താലൂക്ക് ഓഫീസ് പുതിയ സ്ഥലത്തേക്ക് കാലതാമസം കൂടാതെ മാറ്റുന്നത് സംബന്ധിച്ചു എം എൽ എയുമായി ചർച്ച ചെയ്യാൻ യോഗം തീരുമാനിച്ചു.
നഗരത്തിലെ വൈദ്യുതി പോസ്റ്റുകളിൽ അനുമതി കൂടാതെ സ്വകാര്യ കമ്പനികളുടെ കേബിളുകള്‍ സ്ഥാപിക്കുന്നതിനെതിരെ നടപടി എടുക്കണമെന്നും യോഗം നിർദേശിച്ചു.
എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപം അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നും
കൊച്ചി കോര്‍പറേഷൻ പരിധിയിൽ നടപ്പാത കയ്യേറി പ്രവര്‍ത്തിക്കുന്ന കടകള്‍ ഒഴിപ്പിക്കണമെന്നും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു.
ടോണി മണിയങ്കോടിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തഹസില്‍ദാര്‍ ഡി.വിനോദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments