Skip to main content

കയർ ഭൂവസ്ത്ര പദ്ധതികൾ: ജില്ലാതല ശില്പശാല സംഘടിപ്പിച്ചു

ജില്ലാതല കയര്‍ ഭൂവസ്ത്ര ശില്പശാല കളമശ്ശേരി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ഹാളിൽ സംഘടിപ്പിച്ചു. നോര്‍ത്ത് പറവൂര്‍ കയര്‍ പ്രൊജക്റ്റ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. 

 

ജില്ലയില്‍ ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്ര പദ്ധതി നടപ്പിലാക്കിയ വടക്കേക്കര, ചെല്ലാനം, കോട്ടുവള്ളി എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചടങ്ങിൽ ആനുമോദിച്ചു.  

 

തൊഴിലുറപ്പു പദ്ധതികളില്‍ കയര്‍ ഭൂവസ്ത്ര പദ്ധതിയുടെ സംയോജന സാദ്ധ്യതകള്‍ എന്ന വിഷയത്തിൽ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രതീഷയും , കയര്‍ ഭൂവസ്ത്ര വിതാനം- സാങ്കേതിക വശങ്ങള്‍ എന്ന വിഷയത്തിൽ കയര്‍ കോര്‍പ്പറേഷൻ മാനേജര്‍ ആർ. അരുണ്‍ ചന്ദ്രനും ക്ലാസുകള്‍ നയിച്ചു. 

 

കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സ്റ്റേറ്റ് സെക്രട്ടറി കെ.ആര്‍ ജയകുമാര്‍ ചടങ്ങിൽ അധ്യക്ഷനായി. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.ജെ. ജോയി, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദന്‍, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, നോര്‍ത്ത് പറവൂര്‍ കയര്‍ പ്രൊജക്ട് ഓഫീസര്‍ കെ. അജയകുമാര്‍, അപ്പെക്‌സ് ബോഡി ഫോര്‍ ടി.ആര്‍ ബോസ്, നോര്‍ത്ത് പറവൂര്‍ കയര്‍ പ്രൊജക്ട് ഓഫീസിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഇന്‍സ്‌പെക്ടര്‍ എം.എസ് മോഹന്‍ദാസ് ,ജില്ലയിലെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, ജനപ്രതിനിധികള്‍, സെക്രട്ടറിമാർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date