Post Category
ജില്ലാ ഏകജാലക ക്ലിയറൻസ് ബോർഡ് യോഗം : 29 അപേക്ഷകളിൽ തീർപ്പ്
വ്യവസായ സംരംഭങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഏക ജാലക സമിതി യോഗത്തിൽ 29 അപേക്ഷകൾ തീർപ്പാക്കി. ജില്ലാ ഏകജാലക ക്ലിയറൻസ് ബോർഡിൻ്റെയും ജില്ലാതല പരാതി പരിഹാര സമിതിയുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.
ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ചെയർമാനായും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ് കൺവീനറുമായ യോഗത്തിൽ ആകെ 36 അപേക്ഷകളാണ് പരിഗണയ്ക്ക് വന്നത്. അധിക രേഖകൾ ആവശ്യമുള്ളതും തുടർനടപടികൾ സ്വീകരിക്കേണ്ടതുമായ 7 അപേക്ഷകൾ അടുത്ത യോഗത്തിൽ പരിഗണിക്കും.
പരാതി പരിഹാര സെല്ലിൽ ലഭിച്ച ഏഴ് അപേക്ഷകളിൽ അഞ്ചെണ്ണം തീർപ്പാക്കി.രണ്ട് എണ്ണം വിവിധ വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കാനും തീരുമാനിച്ചു.
date
- Log in to post comments