Post Category
ഡ്രൈവർ കം അറ്റൻ്റൻ്റ് കരാർ നിയമനം
ഇടുക്കി ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ദേവികുളം ബ്ലോക്കിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിൽ ഡ്രൈവർ കം അറ്റന്റന്റിനെ ദിവസവേതന കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: എസ്.എസ്.എൽ.സി പാസ്സായ സർട്ടിഫിക്കറ്റും
എൽഎംവി ഡ്രൈവിംഗ് ലൈസൻസും. യോഗ്യരായ ഉദ്യോഗാർഥികൾ ഫെബ്രുവരി 14 വെള്ളി രാവിലെ 11.00ന് തൊടുപുഴ മങ്ങാട്ടുകവലയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും തിരിച്ചറിയൽ കാർഡും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.. സർക്കാർ ഏജൻസിയായ സി.എം.ഡി മുഖേന നിയമനം നടത്തുന്നത് വരെ ആയിരിക്കും നിയമന കാലാവധി.
ദേവികുളം ബ്ലോക്കിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കും മൊബൈൽ വെറ്ററിനറി യൂണിറ്റിൽ ഡ്രൈവർ അറ്റൻഡന്റ് തസ്തികയിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന.
date
- Log in to post comments