Skip to main content

ജേണലിസം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, മാധ്യമപഠനത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, ഡിപ്ലോമ എന്നീ കോഴ്‌സുകളുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.  പ്ലസ്ടു, ബിരുദം എന്നൂ യോഗ്യതയുളളവര്‍ക്ക് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.  തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെല്‍ട്രോണ്‍ സെന്ററുകളിലാണ് പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നത്.  പ്രിന്റ് മീഡിയ, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, വാര്‍ത്താ അവതരണം, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, ഇന്‍ഫോപ്രെണര്‍ഷിപ്പ് തുടങ്ങിയവയിലാണ് പരിശീലനം. താല്പര്യമുളളവര്‍ വിദ്യാഭ്യാസ രേഖകള്‍ സഹിതം കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, സെക്കന്റ് ഫ്‌ളോര്‍, ചെമ്പിക്കളം ബില്‍ഡിങ്ങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം, 695014 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍ : 9544958182, 0471 4094444

date