Skip to main content

കാൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

സ്ത്രീകളിലെ കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന  'ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' പദ്ധതിയുടെ ഭാഗമായി  ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കാൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. 
ജില്ലാ പഞ്ചായത്ത്‌ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ മെഡിക്കൽ കോളേജിലെ  ഡോ. വി എസ് വിശ്വകല  ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി  ചെയർപേഴ്സൺ എം. വി പ്രിയ അധ്യക്ഷയായി. ഡോ. ജി രമ്യ, ഡോ. അശ്വതി എന്നിവർ സംസാരിച്ചു.
(പിആർ/എഎൽപി/419)

date