Skip to main content

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിൽ പുതുക്കേണ്ടുന്ന മാസം 10/94 മുതൽ 09/2024 വരെ രേഖപ്പെടുത്തിയിട്ടുള്ള, വിവിധ കാരണങ്ങളാൽ റദ്ദായ രജിസ്ട്രേഷനുകൾ സീനിയോരിറ്റി നിലനി൪ത്തികൊണ്ട് രജിസ്ട്രേഷ൯ പുതുക്കുന്നതിന് ഫെബ്രുവരി 01 മുതൽ ഏപ്രിൽ 30 വരെ സമയം അനുവദിച്ചിരിക്കുന്നു. ഉദ്യോഗാർത്ഥികൾ www.eemployment.kerala.gov.in സൈറ്റ് മുഖേനയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടോ സ്പെഷ്യൽ റിന്യൂവൽ നടത്തണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ നേരിട്ടോ സ൪ക്കാ൪, അ൪ധ സ൪ക്കാ൪, പൊതുമേഖലാ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ സ൪ട്ടിഫിക്കറ്റ് വാങ്ങുകയും 90 ദിവസത്തിനുള്ളിൽ ചേർക്കാൻ സാധിക്കാത്തവർക്കും ഈ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകുന്ന ഉദ്യോഗാ൪ഥികൾ, എല്ലാ അസൽ സ൪ട്ടിഫിക്കറ്റുകളും രജിസ്ട്രേഷ൯ കാ൪ഡും ഹാജരാക്കണം.

date