Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ വിവിധ പി.എസ്.സി/ യു.പി.എസ്.സി മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ പരിശീലിപ്പിക്കുന്നതിനായി സമാന മേഖലയിൽ വിദഗ്ധരായ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിന് യോഗ്യതയുളളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  

 

എസ്.എസ്.എൽ.സി/പ്ളസ് ടു, ഡിഗ്രി തലങ്ങളിൽ പബ്ലിക് സർവ്വീസ് കമ്മീഷൻ /യു.പി.എസ്.സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിലേക്ക് ഇംഗ്ലീഷ്, കണക്ക്, മലയാളം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഹിസ്റ്ററി, ജോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, എന്നീ വിഷയങ്ങളിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിവിധ മത്സര പരീക്ഷാ പരിശീലന കേന്ദ്രങ്ങളിലെ അധ്യാപന പരിചയമുള്ളതും, 50 വയസിൽ അധികരിക്കാത്തതും, ബിരുദാനന്തര ബിരുദമുളളതുമായ അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

 

ക്ലാസുകൾ രാവിലെ 10 മുതൽ നാലു വരെയായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മണിക്കുറിൽ 500 രൂപ നിരക്കിൽ വേതനത്തിന് അർഹതയുണ്ടായിരിക്കും. താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 17 ന് മുമ്പായി പ്രിൻസിപ്പൽ, ഗവ. പ്രീ എക്സാർമിനേഷൻ ട്രെയിനിംഗ് സെന്റർ, സബ് ജയിൽ റോഡ്, ബൈ ലെയ്ൻ, ആലുവ - 683 101 വിലാസത്തിൽ അപേക്ഷിക്കണം. (വിശദവിവരങ്ങൾക്ക് 0484-2623304 നമ്പറിൽ 10 am to 5 pm നുള്ളിൽ ബന്ധപ്പെടേണ്ടതാണ്)

 

date