Skip to main content

റസിഡൻഷ്യൽ സ്കൂൾ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഒമ്പത് മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ 2025-26 അധ്യയന വർഷം അഞ്ചാം ക്ലാസിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. രക്ഷകർത്താക്കളുടെ വാർഷിക വരുമാനം 2,00,000/- രൂപയോ അതിൽ കുറവുള്ളതോ ആയ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

 

പൂരിപ്പിച്ച അപേക്ഷ ജാതി , വരുമാനം, ഇപ്പോൾ പഠിക്കുന്ന ക്ലാസ്, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, നിലവിൽ പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് ലഭ്യമാകുന്ന ഗ്രേസ് റിപ്പോർട്ട് എന്നിവ സഹിതം പ്രൊമോട്ടർ മുഖേനയോ, നേരിട്ടോ ജില്ലാ പട്ടികജാതി വികസന ഓഫീസ് / ബ്ലോക്ക്/ നഗരസഭ/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലോ സമർപ്പിക്കേണ്ടതാണ്. ഫെബ്രുവരി 20നകം അപേക്ഷകൾ സമർപ്പിക്കണം.

 

പ്രവേശനം ക്ഷണിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ : ആലുവ എം.ആർ.എസ് (ആൺ )മീഡിയം -മലയാളം, പുന്നപ്ര എം.ആർ.എസ്(പെൺ )മീഡിയം -മലയാളം, വടക്കാഞ്ചേരി എം.ആർ.എസ് (ആൺ ) മീഡിയം -മലയാളം, ചേലക്കര എം.ആർ.എസ് (ആൺ )മീഡിയം -ഇംഗ്ലീഷ് , തൃത്താല എം.ആർ.എസ് (പെൺ )മീഡിയം -മലയാളം, കുഴൽമന്ദം എം.ആർ.എസ് (ആൺ )മീഡിയം -ഇംഗ്ലീഷ്, മരുത്തോൻകര എം.ആർ.എസ് (പെൺ )മീഡിയം -ഇംഗ്ലീഷ്, വെള്ളച്ചാൽ ആൺ )മീഡിയം -മലയാളം.

 

 

date