Skip to main content

എഡ്യൂക്കേറ്റര്‍ നിയമനം: കൂടിക്കാഴ്ച്ച 17 ന്

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍  ജില്ലയിലെ മുട്ടികുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി എഡ്യൂക്കേറ്റര്‍ തസ്തികയില്‍  ഫെബ്രുവരി 17 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച്ച നടത്തുന്നു. പ്രതിമാസം  പതിനായിരം രൂപ നിരക്കില്‍ ഒരു അധ്യയന വര്‍ഷത്തേക്കാണ് നിയമനം. അപേക്ഷകര്‍ ബി.എഡ്. പാസായവരും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവരും ആയിരിക്കണം. പ്രവൃത്തി സമയം രാവിലെ 6.30 മുതല്‍ 8.30 വരെയും വൈകിട്ട് 6.30 മുതല്‍ 8.30 വരെയും ആയിരിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9895206272.

date