Post Category
ഒറ്റത്തവണ വാഹന നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ കാലാവധി മാര്‍ച്ച് 31 വരെ
മോട്ടോര്‍ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കും. 2020 മാര്‍ച്ച് 31 ശേഷം നികുതി അടയ്ക്കാന്‍ കഴിയാത്ത വാഹന ഉടമകള്‍ക്കാണ് ഈ അവസരത്തിന് അര്‍ഹത. പൊതുഗതാഗതത്തിനുപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് നികുതിയും അധിക നികുതിയും പലിശയും ഉള്‍പ്പെടുന്ന ആകെ തുകയുടെ 30 ശതമാനവും അല്ലാത്തവയ്ക്ക് 40 ശതമാനവും മാത്രം അടച്ച് നികുതി ബാധ്യത ഒഴിവാക്കാം. ഈ പദ്ധതി മുഖേന നികുതി കുടിശിക തീര്‍പ്പാക്കുന്ന വാഹന ഉടമകള്‍ക്ക് 2020 മാര്‍ച്ച് 31 വരെയുള്ള നികുതി കുടിശ്ശിക പൂര്‍ണ്ണമായും ഒഴിവാക്കിക്കിട്ടും.
date
- Log in to post comments