Skip to main content

ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ

ക്യാൻസർ പ്രതിരോധത്തിൻ്റെ ഭാഗമായി ജനകീയ ക്യാമ്പയിനുമായി പഴയന്നൂർ കുടുംബാരോഗ്യ കേന്ദ്രം. വടക്കേത്തറയിലുള്ള പഴയന്നൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.  "ആരോഗ്യം- ആനന്ദം - അകറ്റാം അർബുദം" എന്ന പേരിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ക്യാമ്പയിനിൻ്റെ ഭാഗമായി 30 വയസ്സിനും 65 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്ക് സ്തനാർബുദം, ഗർഭാശയ ക്യാൻസർ എന്നിവയുടെ സ്ക്രീനിംഗ് നടത്തുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ക്രീനിംഗ് പരിശോധന പൂർണ്ണമായും സൗജന്യമായിരിക്കും.

ക്യാമ്പയിനിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 13) രാവിലെ 10 ന് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷ്റഫ് നിർവ്വഹിക്കും.  സ്ത്രീകൾക്കായുള്ള സ്ക്രീനിംഗ് രജിട്രേഷൻ രാവിലെ 9 ന് ആരംഭിക്കും.

date